< Back
Kerala

Kerala
കോവിഡ് പോരാളികളായ ക്യാബിന്‍ ക്രൂവിനെ തഴഞ്ഞ് എയര്‍ഇന്ത്യ എക്സ്പ്രസ്
|22 April 2021 9:39 AM IST
പ്രവാസികൾക്ക് സഹായകരമായ വന്ദേ ഭാരത് മിഷനിലെ ക്രൂവിനാണ് അവഗണന.
കോവിഡ് പോരാളികളായ ക്യാബിൻ ക്രൂവിനെ തഴഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ്. അഞ്ച് വർഷത്തെ കരാർ കാലാവധി മുന്നറിയിപ്പില്ലാതെ ഒരു വർഷമായി വെട്ടിച്ചുരുക്കി. പ്രവാസികൾക്ക് സഹായകരമായ വന്ദേ ഭാരത് മിഷനിലെ ക്രൂവിനാണ് അവഗണന. കരാർ പുതുക്കുന്നതിനിടെയാണ് നടപടി. ഉത്തരവിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
തൊഴിൽ നഷ്ടപ്പെടുന്ന ആശങ്കയിലാണ് 30ലധികം വരുന്ന ക്യാബിൻ ക്രൂ സംഘം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകി. പ്രവാസികളായ മൂന്ന് ലക്ഷത്തിലേറെ പേരാണ് വന്ദേഭാരത് ദൌത്യത്തിലൂടെ തിരിച്ചെത്തിയത്. കാബിന്‍ ക്രൂവിന്‍റെ സേവനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധിക്കിടെ തൊഴില്‍ നഷ്ടമാകുമെന്ന അവസ്ഥയിലാണ് ഇവര്‍. സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളിലേക്ക് ജീവനക്കാര്‍ നീങ്ങാന്‍ സാധ്യതയുണ്ട്.