< Back
Kerala

Kerala
കരിപ്പൂരില്‍നിന്ന് ബംഗളൂരുവിലേക്ക് രണ്ട് സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
|2 July 2024 9:09 PM IST
ഇതോടെ ബംഗളൂരുവിലേക്ക് പ്രതിദിന വിമാന സർവീസുകൾ നാലായി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് പ്രതിദിനം രണ്ട് വിമാന സർവീസുകൾ ആരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്. ജൂലൈ അഞ്ച് മുതലാണ് പുതിയ സർവീസുകള്‍.
രാവിലെ 11.20ന് കരിപ്പൂരിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.25 എത്തുന്നതാണ് ഒരു വിമാനം. വൈകീട്ട് 4.20ന് പോയി 5.40ന് എത്തുന്ന രീതിയിലാണ് രണ്ടാമത്തെ സർവീസ്.
ഇതോടെ കരിപ്പൂരില്‍നിന്ന് ബംഗളൂരുവിലേക്ക് ദിവസേനയുള്ള വിമാന സർവീസുകളുടെ എണ്ണം നാലായി. രാവിലെയും ഉച്ചയ്ക്കുമായി ഇന്‍ഡിഗോയുടെ രണ്ട് വിമാനങ്ങളാണ് കരിപ്പൂരില്‍നിന്ന് നിലവില്‍ ബംഗളൂരു സർവീസ് നടത്തുന്നത്.