< Back
Kerala

Kerala
വിമാനം റദ്ദാക്കിയ സംഭവം: പകരം സംവിധാനം ഏർപ്പെടുത്തി എയർ ഇന്ത്യ
|30 Oct 2023 11:39 PM IST
യാത്രക്കാരെ മറ്റു വിമാന കമ്പനികളുടെ വിമാനത്തിൽ ദോഹയിൽ എത്തിക്കുമെന്നാണ് തീരുമാനം
കൊച്ചി: ഇന്നലെ പുറപ്പെടേണ്ടിയിരുന്ന കൊച്ചി - ദോഹ എയർ ഇന്ത്യ വിമാനം റദ്ദാക്കിയ സംഭവത്തിൽ പകരം സംവിധാനം ഏർപ്പെടുത്തി എയർ ഇന്ത്യ. യാത്രക്കാരെ മറ്റു വിമാന കമ്പനികളുടെ വിമാനത്തിൽ ദോഹയിൽ എത്തിക്കുമെന്നാണ് തീരുമാനം. പകുതിപേരെ രാത്രിയുള്ള ഖത്തർ എയർവെയ്‌സിൽ ദോഹയിൽ എത്തിക്കും. ബാക്കി പകുതിപേരെ പുലർച്ചെയുള്ള ഖത്തർ എയർവേഴ്‌സിലും എത്തിക്കും. മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.