< Back
Kerala
തൃശൂർ ജില്ലാ ആശുപത്രിയിൽ എ.ഐ.എസ്.എഫ് - എസ്.എഫ്.ഐ സംഘർഷം
Kerala

തൃശൂർ ജില്ലാ ആശുപത്രിയിൽ എ.ഐ.എസ്.എഫ് - എസ്.എഫ്.ഐ സംഘർഷം

Web Desk
|
17 Feb 2022 3:14 PM IST

സംഭവത്തിൽ ഈസ്റ്റ് എസ്.ഐ പ്രമോദിനും പരിക്കേറ്റിട്ടുണ്ട്

തൃശൂർ ജില്ലാ ആശുപത്രിയിൽ എ.ഐ.എസ്.എഫ് - എസ്.എഫ്.ഐ സംഘർഷം.അഞ്ച് എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ഒല്ലൂർ വൈലോപ്പിള്ളി കോളേജിൽ എ.ഐ.എസ്.എഫ്- എസ്.എഫ്.ഐ വിദ്യാർഥികൾ തമ്മിൽ രാവിലെ സംഘർഷമുണ്ടായിരുന്നു. പരിക്കേറ്റവരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കാണാൻ നേതാക്കൾ എത്തിയപ്പോഴായിരുന്നു വീണ്ടും സംഘർഷമുണ്ടായത്.

പൊലിസ് ലാത്തി വീശി. ഇരു വിഭാഗത്തെയും മാറ്റാൻ ശ്രമിച്ചപ്പോൾ ഈസ്റ്റ് എസ് ഐ പ്രമോദിനും പരിക്കെറ്റിട്ടുണ്ട്. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ഉൾപ്പടെ ആറുപേരെ കസ്റ്റഡിയിൽ എടുത്തു.

വിഷയത്തിൽ പോലിസ് ഏക പക്ഷീയമായി പോലിസ് ഇടപെട്ടു എന്നാണ് സിപിഐ ആരോപിക്കുന്നത്. സംഘർഷത്തിന്റെ പേരിൽ എ.ഐ.എസ്.എഫ് കാരെ മാത്രമാണ് കസ്റ്റഡിയിൽ എടുത്തത്. എസ്.എഫ്.ഐ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിരുന്നില്ല. തുടർന്ന് കസ്റ്റഡിയിൽ എടുത്തവരെ വിടണമെന്നാണ് സിപിഐ നേതാക്കളുടെ ആവശ്യം.

Related Tags :
Similar Posts