< Back
Kerala
രാജ്യദ്രാഹക്കുറ്റം; ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരായി
Kerala

രാജ്യദ്രാഹക്കുറ്റം; ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരായി

Web Desk
|
20 Jun 2021 4:41 PM IST

ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ഐഷയെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്

ചാനൽ ചർച്ചയിലെ പരാമർശങ്ങളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവർത്തക ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരായി. കവരത്തിയിലെ ലക്ഷദ്വീപ് എസ്.എസ.പി ഓഫീസിലാണ് ഐഷ ഹാജരായത്. വൈകുന്നേരം നാലു മണിക്കാണ് ഐഷ എസ.എസ്.പി. ഓഫീസിൽ ഹാജരായത്.

കവരത്തി പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കൃത്യസമയത്തു തന്നെ ഐഷ ഓഫീസിലെത്തിയെങ്കിലും ഉദ്യോഗസ്ഥർ ആരും തന്നെ ഇതുവരെ എത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ചോദ്യം ചെയ്യൽ ഇതുവരെയും ആരംഭിച്ചിട്ടില്ല. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ഐഷയെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. അഭിഭാഷകനൊപ്പമാണ് ഐഷ എസ്എസ്പി ഓഫീസിൽ ഹാജരായത്.

Similar Posts