< Back
Kerala

Kerala
അനുജന്റെ ലാപ്‌ടോപ്പ് പിടിച്ചെടുത്തു; പൊലീസിന്റെ ലക്ഷ്യം തന്നെ ബുദ്ധിമുട്ടിക്കല്‍ മാത്രം-ഐഷ സുല്‍ത്താന
|8 July 2021 5:59 PM IST
ചിലരുടെ താല്‍പര്യങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പരിശോധനയും ചോദ്യം ചെയ്യലും അടക്കം ബുദ്ധിമുട്ടിക്കാനുള്ള നടപടികള്‍ ഇനിയുമുണ്ടാവും.
തന്നെ ബുദ്ധിമുട്ടിക്കല്‍ മാത്രമാണ് പൊലീസിന്റെ ലക്ഷ്യമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഐഷ സുല്‍ത്താന. തന്റെ ഫ്‌ളാറ്റ് റെയ്ഡ് ചെയ്ത പൊലീസ് അനുജന്റെ ലാപ്‌ടോപ്പ് പിടിച്ചെടുത്തു. അനുജന്റെ ബാങ്ക് ഇടപാടുകളും പരിശോധിച്ചു. ഇനിയും ചോദ്യം ചെയ്യലുണ്ടാവുമെന്നും ഐഷ പറഞ്ഞു.
ചിലരുടെ താല്‍പര്യങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പരിശോധനയും ചോദ്യം ചെയ്യലും അടക്കം ബുദ്ധിമുട്ടിക്കാനുള്ള നടപടികള്‍ ഇനിയുമുണ്ടാവും. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കും. കേസിന് ആസ്പദമായ പരാമര്‍ശത്തെക്കുറിച്ച് നേരത്തെ വിശദീകരിച്ചതാണെന്നും ഐഷ പറഞ്ഞു.
ഉച്ചക്ക് 2.45 ഓടെയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം ഐഷയുടെ കാക്കനാട്ടുള്ള ഫ്‌ളാറ്റില്‍ എത്തിയത്. അഞ്ച് മണിവരെ ചോദ്യം ചെയ്യലും പരിശോധനയും തുടര്‍ന്നു.