< Back
Kerala
AIYF Leader death news
Kerala

എ.ഐ.വൈ.എഫ് വനിതാ നേതാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

Web Desk
|
22 July 2024 5:23 PM IST

എ.ഐ.വൈ.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാർക്കാടിനെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

പാലക്കാട്: എ.ഐ.വൈ.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാർക്കാടിനെ (31) മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണ്ഡലം ജോയിന്റെ സെക്രട്ടറി കൂടിയായ ഷാഹിന എടേരം മൈലം കോട്ടിൽ സാദിഖിന്റെ ഭാര്യയാണ്.

ഞായറാഴ്ച വൈകിട്ട് വരെ പാർട്ടി പരിപാടികളിൽ സജീവമായിരുന്നു. രാവിലെയാണ് മണ്ണാർക്കാട് വടക്കും മണ്ണത്തെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Tags :
Similar Posts