< Back
Kerala

Kerala
പുതുപ്പള്ളിയിൽ ഇടതുപക്ഷം ജയിച്ചാൽ ലോകാത്ഭുതം: എകെ ബാലൻ
|8 Sept 2023 9:23 AM IST
"കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത്."
പുതുപ്പള്ളിയിൽ ഇടതുപക്ഷം ജയിച്ചാൽ അത് ലോകാത്ഭുതമാകുമെന്ന് സിപിഎം നേതാവ് എകെ ബാലൻ. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് സിപിഎമ്മിൽ നിന്നുള്ള ആദ്യ പ്രതികരണമാണിത്. ഇപ്പോൾ അത്ഭുതം ഒന്നും സംഭവിക്കുന്നില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത്. അത് ഉണ്ടാകുമോ എന്നു നോക്കാം- അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ വോട്ടിങ് മൂന്നു റൗണ്ട് പിന്നിടുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ആറായിരം കടന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതൽ കിട്ടിയ ലീഡ് ഒരു ഘട്ടത്തിൽ പോലും ചാണ്ടി ഉമ്മൻ കൈവിട്ടിട്ടില്ല.