< Back
Kerala

Kerala
സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസ് തന്നെ; ഏതെങ്കിലും തരത്തിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞിട്ടില്ല: എ.കെ ബാലൻ
|17 Nov 2024 10:11 AM IST
പാലക്കാട് വിജയിക്കാൻ സന്ദീപ് വാര്യരെ കൂട്ടുപിടിക്കാൻ കോൺഗ്രസിനെ ഉപദേശിച്ചത് എസ്ഡിപിഐ ആണെന്നും ബാലൻ പറഞ്ഞു.
പാലക്കാട്: കോൺഗ്രസിൽ ചേർന്നെങ്കിലും സന്ദീപ് വാര്യർ ഏതെങ്കിലും തരത്തിൽ ആർഎസ്എസ് പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. സന്ദീപിന് കോൺഗ്രസിനോടുള്ള അടുപ്പം യുഡിഎഫിനെ സാരമായി ബാധിക്കുമെന്ന് മുരളീധരൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചു. അത് പരിപൂർണമായി ശരിയാണെന്നാണ് സിപിഎമ്മിന്റെ അഭിപ്രായമെന്നും ബാലൻ വ്യക്തമാക്കി.
കേരളം ഇന്നുവരെ കാണാത്ത രൂപത്തിൽ വർഗീയത ഛർദിച്ച സന്ദീപ് വാര്യരെ തുറന്നുകാട്ടുകയാണ് മുരളീധരൻ ചെയ്തത്. മുരളി പറഞ്ഞതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. പാലക്കാട് വിജയിക്കാൻ സന്ദീപ് വാര്യരെ കൂട്ടുപിടിക്കാൻ കോൺഗ്രസിനെ ഉപദേശിച്ചത് എസ്ഡിപിഐ ആണ്. ആർഎസ്എസിനെ ഒരു തരത്തിലും തള്ളിപ്പറയാൻ സന്ദീപ് തയ്യാറായിട്ടില്ല. ഇതിന് കോൺഗ്രസ് നല്ല വില കൊടുക്കേണ്ടിവരുമെന്നും ബാലൻ പറഞ്ഞു.