< Back
Kerala
പിണറായി വിജയൻ്റെ തലയിൽ ഉദിച്ച വിഷപ്രയോഗമാണ് എ.കെ.ബാലൻ്റെ പ്രസ്താവന- ഒ.ജെ.ജനീഷ്
Kerala

പിണറായി വിജയൻ്റെ തലയിൽ ഉദിച്ച വിഷപ്രയോഗമാണ് എ.കെ.ബാലൻ്റെ പ്രസ്താവന- ഒ.ജെ.ജനീഷ്

Web Desk
|
7 Jan 2026 4:44 PM IST

എ.കെ.ബാലനെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കണം- യൂത്ത് കോൺഗ്രസ്

കോഴിക്കോട്: എ.കെ.ബാലനെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ്. എ.കെ.ബാലന്റെ വായിൽ നിന്ന് പുറത്തുവന്നത് പിണറായി വിജയന്റെ മനസിലെ വിഷമാണ്. സംഘപരിവാറിനെ തോൽപ്പിക്കുന്ന ഇസ്‌ലാമോഫോബിയയാണ് സിപിഎം പരത്തുന്നതെന്നും ജനീഷ് പറഞ്ഞു.

' എ.കെ.ബാലൻ്റേത് കേരളത്തിൻ്റെ സാമൂഹ്യ മനസിനെ വിഭജിക്കുന്ന പ്രസ്താവനയാണ്. മതധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നത്. സംഘപരിവാർ പോലും പച്ചക്ക് പറയാൻ മടിക്കുന്ന വർഗീയതയാണ് ബാലൻ പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി അവരെ അത്രത്തോളം ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്. അതിൻ്റെ ഭാഗമായാണ് പച്ചക്ക് വർഗീയത പറയുന്നത്.

ജമാഅത്തെ ഇസ്‌ലാമി മുമ്പ് സിപിഎമ്മുമായി സഹകരിച്ചിട്ടുണ്ട്. അന്ന് ഭരണം കിട്ടിയപ്പോൾ അവരായിരുന്നോ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്നത് ? പിണറായി വിജയൻ്റെ തലയിൽ ഉദിച്ച വിഷപ്രയോഗമാണ് എ.കെ.ബാലൻ്റെ പ്രസ്താവന. അരിവാൾ ചുറ്റിക നക്ഷത്രത്തിന് വോട്ട് ചെയ്താൽ ആർഎസ്എസ് കേരളം ഭരിക്കും എന്നാണ് ഈ കാലത്ത് മനസിലാക്കുന്നത്. കലാപാഹ്വാനത്തിനാണ് എ.കെ.ബാലൻ ശ്രമിച്ചത്. നാല് വോട്ടിന് വേണ്ടി മതങ്ങളിലേക്ക് ചുരുങ്ങില്ലെന്ന് പറഞ്ഞ പിണറായി വിജയൻ നാല് വോട്ടിന് വേണ്ടി മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ജനീഷ് കുമാർ പറഞ്ഞു.

Similar Posts