< Back
Kerala
വിവാദങ്ങള്‍ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു, മാധ്യമങ്ങള്‍ വികസനത്തെ പ്രോത്സാഹിപ്പിക്കണം: മന്ത്രി എകെ ശശീന്ദ്രന്‍
Kerala

വിവാദങ്ങള്‍ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു, മാധ്യമങ്ങള്‍ വികസനത്തെ പ്രോത്സാഹിപ്പിക്കണം: മന്ത്രി എകെ ശശീന്ദ്രന്‍

Web Desk
|
15 Jun 2021 7:32 AM IST

മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് എ കെ ശശീന്ദ്രന്‍ മീഡിയാവണ്‍ ആസ്ഥാനത്തെത്തിയത്

വിവാദങ്ങള്‍ പലതും വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാവണം മാധ്യമങ്ങൾ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ മീഡിയാവണ്‍ ആസ്ഥാനം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.

മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് എ കെ ശശീന്ദ്രന്‍ മീഡിയാവണ്‍ ആസ്ഥാനത്തെത്തിയത്. മീഡിയാവണ്‍ ചീഫ് ഓപറേറ്റിങ് ഓഫീസർ ഇർഷാദുല്‍ ഇസ്ലാം, കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ പിബിഎം ഫർമീസ് എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. മാനേജ്മെന്‍റ് എഡിറ്റോറിയല്‍ മേധാവികളുമായി മന്ത്രി സംസാരിച്ചു. പുതിയ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പിന്തുണ തേടി. തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ പ്പറ്റി അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

മീഡിയാവണ്‍ വൈസ് ചെയര്‍മാന്‍ പി മുജീബ് റഹ്മാന്‍, മാനേജിംഗ് എഡിറ്റര്‍ സി ദാവൂദ്, എക്സിക്യൂട്ടീവ് എഡിറ്റര്‍ പി ടി നാസര്‍, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ അഭിലാഷ് മോഹന്‍ തുടങ്ങിയവര്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മീഡിയാവണിന് മുന്നോട്ടുള്ള യാത്രയില്‍ ആശംസകള്‍ നേര്‍ന്നാണ് മന്ത്രി മടങ്ങിയത്.

Similar Posts