< Back
Kerala

Kerala
നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സീറ്റ് ബെൽറ്റില്ലാതെ ആകാശ് തില്ലങ്കേരിയുടെ നഗര സവാരി; നടപടിയെടുക്കാതെ മോട്ടാര്‍വാഹനവകുപ്പ്
|8 July 2024 2:46 PM IST
യാത്രയുടെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു
കണ്ണൂര്‍: നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്ത് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. യാത്രയുടെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സിനിമാഡയലോഗുകള്‍ ചേര്‍ത്ത് എഡിറ്റുചെയ്താണ് ഇന്‍സ്റ്റഗ്രാമിലടക്കം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിയമം ലംഘിച്ച ആകാശ് തില്ലങ്കേരിക്കെതിരെ മോട്ടോര്‍വാഹനവകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല.