< Back
Kerala

Akash thillankery
Kerala
ആകാശ് തില്ലങ്കേരിയെയും ജിജോയെയും വിയ്യൂർ ജയിലിലേക്ക് മാറ്റി
|5 March 2023 10:33 AM IST
ഫെബ്രുവരി 27ന് രാത്രിയാണ് ആകാശിനെയും ജിജോയെയും പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ: കാപ്പ കേസിൽ ജയിലിലടച്ച ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റി. കാപ്പ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലിൽ പാർപ്പിക്കരുതെന്ന ചട്ടം നിലനിൽക്കുന്നതിനാലാണ് മാറ്റം. ഇവർക്കൊപ്പം മറ്റു മൂന്ന് കാപ്പ തടവുകാരെയും വിയ്യൂരിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
ഇവരെ ഇന്നലെ മാറ്റുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് സുരക്ഷ ലഭിക്കാത്തതിനാലാണ് ജയിൽമാറ്റം ഇന്നത്തേക്ക് നീട്ടിയത്. ഫെബ്രുവരി 27ന് രാത്രിയാണ് ആകാശിനെയും ജിജോയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തിന് ശേഷമാണ് ഇവരെ ജയിൽ മാറ്റുന്നത്.