< Back
Kerala
Akash Tillankeris illegal journey: Tires used to modify the vehicle were also seized,latest news malayalamആകാശ് തില്ലങ്കേരിയുടെ നിയലംഘന യാത്ര: വാഹനത്തിന്റെ രൂപമാറ്റം വരുത്താൻ ഉപയോഗിച്ച ടയറുകളും പിടിച്ചെടുത്തു
Kerala

ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്ര: വാഹനത്തിന്റെ രൂപമാറ്റം വരുത്താൻ ഉപയോഗിച്ച ടയറുകളും പിടിച്ചെടുത്തു

Web Desk
|
11 July 2024 4:55 PM IST

ആകാശിന്റെ സുഹൃത്ത് ഷൈജലിൻറെ വയനാട്ടിലെ വീട്ടിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്

മലപ്പുറം: ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രയിലെ വാഹനത്തിന്റെ രൂപമാറ്റം വരുത്താൻ ഉപയോഗിച്ച ടയറുകളും പിടിച്ചെടുത്തു. ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ഷൈജലിൻറെ വയനാട്ടിലെ വീട്ടിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. പനമരം പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

നേരത്തെ വാഹനം പിടികൂടിയപ്പോൾ വലിയ രണ്ട് ടയറുകളും മറ്റു എക്‌സ്ട്രാ ഫിറ്റിങ്ങുകളുമെല്ലാം എടുത്ത് മാറ്റിയിരുന്നു. ഇതാണ് ഇപ്പോൾ പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. മലപ്പുറം സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. നമ്പർ പ്ലേറ്റില്ലാത്ത രൂപമാറ്റം വരുത്തിയ വാഹനം ആകാശ് ഓടിക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് വിവാദമായത്. മലപ്പുറത്ത് നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.



Similar Posts