< Back
Kerala

Kerala
ആകാശവാണി വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
|5 Oct 2024 2:32 PM IST
മലയാളികൾക്ക് സുപരിചിത ശബ്ദമായിരുന്ന രാമചന്ദ്രൻ വാർത്താ അവതരണത്തിൽ പുതിയ മാതൃക കൊണ്ടുവന്ന വ്യക്തിയാണ്.
തിരുവനന്തപുരം: ആകാശവാണി വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. മലയാളികൾക്ക് സുപരിചിത ശബ്ദമായിരുന്ന രാമചന്ദ്രൻ വാർത്താ അവതരണത്തിൽ പുതിയ മാതൃക കൊണ്ടുവന്ന വ്യക്തിയാണ്.
വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥനായിരിക്കുമ്പോഴാണ് രാമചന്ദ്രൻ ആകാശവാണിയിൽ എത്തുന്നത്. ഞായറാഴ്ചകളിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന കൗതകവാർത്തകൾക്ക് ശ്രോതാക്കൾ ഏറെയായിരുന്നു.