< Back
Kerala

Kerala
പാലക്കാട് അകത്തേത്തറ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വീണ്ടും സംഘർഷം
|5 Jun 2022 2:48 PM IST
കഴിഞ്ഞ 35 വർഷമായി കോൺഗ്രസ് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. കഴിഞ്ഞ മാസം എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സിപിഎം കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപണമുയർന്നതിനെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചിരുന്നു.
പാലക്കാട്: അകത്തേത്തറ സഹകരണബാങ്ക് തെരഞ്ഞെടുപ്പിനിടെ വീണ്ടും സംഘർഷം. പൊലീസ് വോട്ടർമാരെ തടയുന്നുവെന്ന് സിപിഎം ആരോപിച്ചു. സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ആരോപണം.
കഴിഞ്ഞ 35 വർഷമായി കോൺഗ്രസ് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. കഴിഞ്ഞ മാസം എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സിപിഎം കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപണമുയർന്നതിനെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചിരുന്നു. ഇന്നും സമാനമായ ആരോപണമുയർന്നതോടെയാണ് വോട്ടെടുപ്പ് സംഘർഷത്തിലേക്ക് നീങ്ങിയത്. എന്നാൽ തങ്ങളുടെ വോട്ടർമാരെ വോട്ട് രേഖപ്പെടുത്താൻ പൊലീസ് അനുവദിക്കുന്നില്ലെന്നാണ് സിപിഎം പറയുന്നത്.