< Back
Kerala
എ.കെ.ജി സെന്റർ ആക്രമണക്കേസ്: പ്രതി ജിതിനെ കോടതിയിൽ ഹാജരാക്കി
Kerala

എ.കെ.ജി സെന്റർ ആക്രമണക്കേസ്: പ്രതി ജിതിനെ കോടതിയിൽ ഹാജരാക്കി

Web Desk
|
26 Sept 2022 5:59 PM IST

പ്രതി സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ പ്രതി ജിതിനെ കോടതിയിൽ ഹാജരാക്കി. കൃത്യം നടത്തുമ്പോൾ ധരിച്ചിരുന്ന ടീഷർട്ട് കായലിൽ ഉപേക്ഷിച്ചെന്ന് പ്രതി പറഞ്ഞതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പ്രതി സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് മുൻപ് പ്രതിയെ കോടതിയിൽ ഹാജരാക്കണമെന്നായിരുന്നു നിർദേശം. പ്രതി ധരിച്ച ഷൂസ് ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞുവെന്ന് പറയുമ്പോഴും പ്രധാന തെളിവായിട്ടുള്ള ടീഷർട്ട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതി ഇത് ആക്കുളം കായലിൽ എറിഞ്ഞതായി മൊഴി നൽകിയയെന്നാണ് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയത്. പ്രതിയെ ജയിലിലേക്ക് മാറ്റും.

Similar Posts