< Back
Kerala
എ.കെ.ജി സെന്റർ ആക്രമണക്കേസ്: പ്രതിയെ എ.കെ.ജി സെന്ററിലെത്തിച്ച് തെളിവെടുത്തു
Kerala

എ.കെ.ജി സെന്റർ ആക്രമണക്കേസ്: പ്രതിയെ എ.കെ.ജി സെന്ററിലെത്തിച്ച് തെളിവെടുത്തു

Web Desk
|
26 Sept 2022 2:21 PM IST

പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു തെളിവെടുപ്പ്

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ പ്രതി ജിതിനെ എ.കെ.ജി സെന്ററിലെത്തിച്ച് തെളിവെടുത്തു. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു തെളിവെടുപ്പ്. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും.

അഞ്ച് മണിക്ക് മുന്നേ പ്രതിയെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പ്രതിയെ എ.കെ.ജി സെന്ററിലെത്തിച്ച് തെളിവെടുക്കുന്ന കാര്യം മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു പൊലീസ് നീക്കം. പ്രതി സഞ്ചരിച്ച സ്‌കൂട്ടറിനെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.


Similar Posts