< Back
Kerala

Kerala
എ.കെ.ജി സെന്റർ ആക്രമണം; പ്രതിയായ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി അറസ്റ്റിൽ
|2 July 2024 8:06 AM IST
കേസിൽ രണ്ടാം പ്രതിയായ സുഹൈൽ ഷാജഹാനാണ് ഡൽഹി വിമാനത്താവളത്തിൽ പിടിയിലായത്.
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് അറസ്റ്റിലായത്. ഡൽഹി വിമാനത്താവളത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സുഹൈലിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സുഹൈലാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സുഹൈൽ വിദേശത്തേക്ക് കടന്നുവെന്നും അതുകൊണ്ടാണ് അറസ്റ്റ് ചെയ്യാൻ കഴിയാത്തത് എന്നതുമായിരുന്നു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.