< Back
Kerala
എ.കെ.ജി സെന്റർ ആക്രമണക്കേസ്: ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു
Kerala

എ.കെ.ജി സെന്റർ ആക്രമണക്കേസ്: ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു

Web Desk
|
30 Sept 2022 10:50 AM IST

കഴക്കൂട്ടത്ത് നിന്നാണ് വാഹനം കണ്ടെത്തിയത്

തിരുവനന്തപുരം: എ.കെ.ജി സെൻറർ ആക്രമണത്തിന് പ്രതി ജിതിൻ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്ത് നിന്നാണ് ഡിയോ സ്കൂട്ടർ ക്രൈംബ്രാഞ്ച് പിടികൂടിയത്.

ക്രൈബ്രാഞ്ചിനെ സംബന്ധിച്ച് നിർണായകമായ തെളിവാണ് ലഭിച്ചിരിക്കുന്നത്. കോടതിയിൽ കേസ് നിൽക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ക്രൈം ബ്രാഞ്ച് നൽകിയിട്ടില്ല.കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഏറെ പ്രധാനപ്പെട്ട തെളിവായിരുന്നു സ്‌കൂട്ടർ. പ്രതി ജിതിന് ഗൗരീശപ്പട്ടം ആശുപത്രിക്ക് സമീപത്തേക്ക് സ്‌കൂട്ടർ എത്തിച്ചത് വനിതാ കോൺഗ്രസ് പ്രവർത്തകയാണെന്നത് ഏറെ ചർച്ചയായിരുന്നു. യുവതിയും മറ്റൊരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും നിലവിൽ ഒളിവിലാണ്. ഇവരെ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള നടപടികളിലേക്കാണ് ഇനി അന്വേഷണസംഘത്തിന് നീങ്ങാനുള്ളത്.

കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതി എന്ന തരത്തിലുള്ള വാർത്തകളോട് ആദ്യം കോൺഗ്രസ് നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീടാണ് ജിതിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുന്നത്.ജിതിൻ ഉപയോഗിച്ച സ്‌കൂട്ടർ കണ്ടെത്താൻ കൃത്യമായ സൂചനകൾ ഏകദേശം രണ്ടാഴ്ച മുമ്പ് തന്നെ പൊലീസിന് ലഭിച്ചിരുന്നു.


Similar Posts