< Back
Kerala
എൽഡിഎഫിനെ കൈവിട്ട് ആലപ്പുഴയും; ചരിത്രത്തിലാദ്യമായി കൈനകരി യുഡിഎഫിനൊപ്പം
Kerala

എൽഡിഎഫിനെ കൈവിട്ട് ആലപ്പുഴയും; ചരിത്രത്തിലാദ്യമായി കൈനകരി യുഡിഎഫിനൊപ്പം

Web Desk
|
14 Dec 2025 7:19 AM IST

സിപിഐ- സിപിഎം തർക്കം നിലനിന്നിരുന്ന രാമങ്കരി പഞ്ചായത്തും യുഡിഎഫിന്റെ ഒപ്പം നിന്നു

ആലപ്പുഴ: സംസ്ഥാനത്ത് ഒട്ടാകെ വീശിയ യുഡിഎഫ് തരംഗം ആലപ്പുഴയിലും പ്രതിഫലിച്ചു.എന്നും ഇടതിന്റയൊപ്പം നിന്നിരുന്ന ആലപ്പുഴയിലെ ഗ്രാമസഭകളും ബ്ലോക്ക് പഞ്ചായത്തിലെ വാർഡുകളും ഇക്കുറി യുഡിഎഫിന് അനുകൂലമായി വിധി എഴുതി.

ഇടതുപക്ഷത്തിന്റെ ചരിത്രമുറങ്ങുന്ന ആലപ്പുഴയുടെ മണ്ണിൽ കനത്ത പ്രഹരമാണ് യുഡിഎഫ് ഏൽപ്പിച്ചത്. ജില്ലയിൽ തുല്യമായി നഗരസഭകളിൽ അധികാരം ഉണ്ടായിരുന്നതിൽ നിന്നും 5-1 എന്ന ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചു . ആലപ്പുഴയുടെ ചരിത്രത്തിൽ ആദ്യമായി കൈനകരി പഞ്ചായത്തിൽ യുഡിഎഫ് അധികാരം നേടി.

സിപിഐ- സിപിഎം തർക്കം നില നിന്നിരുന്ന രാമങ്കരി പഞ്ചായത്തും യുഡിഎഫിന്റെ ഒപ്പം നിന്നു. ജില്ലാ ബ്ലോക്ക് പഞ്ചായത്തിൽ ഭരണം നേടാൻ സാധിച്ചില്ലെങ്കിലും എൽഡിഎഫിനും കടുത്ത പ്രതിസന്ധി നൽകുന്നതിൽ യുഡിഎഫ് വിജയിച്ചു .2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിൽ ഉണ്ടായ കുതിപ്പ് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ഭരണം നേടിയപ്പോൾ മൂന്നു നഗരസഭകളിൽ രണ്ടാം കക്ഷിയായി ബിജെപി കരുത്തുകാട്ടി. അമ്പലപ്പുഴ ഗ്രാമപഞ്ചായത്തിൽ 6 സീറ്റുകളിൽ എസ്ഡിപിഐ ഏറ്റവും വലിയ ഒറ്റകക്ഷിയായി.ഒരുബ്ലോക്ക്​ ഡിവിനടക്കം 15 സീറ്റിൽ മുന്നണി സ്ഥാനാർഥികളെ പരാജപ്പെടുത്തിയാണ് വിജയം നേടിയത്.

ജില്ലയിൽ വെൽഫെയർ പാർട്ടി മൂന്ന് സീറ്റുകൾ നേടിയപ്പോൾ 10 വർഷമായിട്ടുള്ള പിഡിപിയുടെ നഗരസഭാ സീറ്റ് പാർട്ടി നിലനിർത്തി വരും ദിവസങ്ങളിൽ പ്രധാനമായും വരുന്നത് സ്വതന്ത്രന്മാരുടെ ഇടപെടലാണ് തുലാസിൽ നിൽക്കുന്ന ഭരണസമിതികൾ തീരുമാനിക്കാൻ സ്വതന്ത്രരുടെ പിന്തുണ അത്യാവശ്യമാണ്.


Similar Posts