< Back
Kerala

Kerala
സർക്കാരിനെതിരായ സമരത്തിൽ പങ്കെടുത്ത് ആലപ്പുഴ ജില്ലാ കലക്ടർ
|5 Dec 2024 10:55 AM IST
നെൽകർഷക സംരക്ഷണ സമിതി കലക്ടറേറ്റിന് മുന്നിൽ നടത്തിയ സമരത്തിലാണ് കലക്ടർ എത്തിയത്.
ആലപ്പുഴ: സർക്കാരിനെതിരായ സമരത്തിൽ പങ്കെടുത്ത് ആലപ്പുഴ ജില്ലാ കലക്ടർ. നെൽകർഷക സംരക്ഷണ സമിതി കലക്ടറേറ്റിന് മുന്നിൽ നടത്തിയ സമരത്തിലാണ് കലക്ടർ എത്തിയത്. ഒരാഴ്ചയിലധികമായി തുടരുന്ന നിരാഹാര സമരം നാരങ്ങ നീര് നൽകി അവസാനിപ്പിച്ചത് കലക്ടർ അലക്‌സ് വർഗീസാണ്.
സർക്കാരിനെതിരായ സമരത്തിൽ കലക്ടർ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്ന് ആക്ഷേപമുയരുന്നുണ്ട്. സമരത്തിന് ഐക്യദാർഢ്യമറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ എത്തിയിരുന്നു. സർക്കാരിന്റെ കർഷക നയങ്ങൾക്കെതിരെയും കുട്ടനാട്ടിലെ കർഷകരുടെ പ്രശ്‌നങ്ങളും ഉയർത്തിയായിരുന്നു സമരം. സർക്കാരിനെതിരെ നടത്തുന്ന സമരത്തിൽ സർക്കാർ ജീവനക്കാരനായ കലക്ടർ പങ്കെടുത്തത് ശരിയല്ല എന്നാണ് വിമർശനം.