< Back
Kerala

Kerala
ആലപ്പുഴ സി.പി.എമ്മിലെ കൂട്ടനടപടി; നടപടി അംഗീകരിച്ച് പി.പി ചിത്തരഞ്ജൻ
|20 Jun 2023 12:44 PM IST
അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരുമെന്ന് ചിത്തരഞ്ജൻ
ആലപ്പുഴ: തനിക്കെതിരായ നടപടിയെക്കുറിച്ച് പാർട്ടി വിശദീകരിക്കുമെന്ന് പി പി ചിത്തരഞ്ജൻ. നടപടി അംഗീകരിക്കുന്നെന്നുംഅച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരുമെന്നും ചിത്തരഞ്ജൻ പറഞ്ഞു. വിഭാഗീയത ആരോപിച്ച് പി.പി ചിത്തരജ്ഞൻ സി.പി.എം തരം താഴ്ത്തിയിരുന്നു. പി.പി ചിത്തരഞ്ജനെയും എം.സത്യപാലനെയും ഒഴിവാക്കിയതോടെ ജില്ലാ സെക്രട്ടറിയേറ്റ് സജി ചെറിയാനൊപ്പമായി.
നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനായി സിപിഎം ജില്ലാ കമ്മിറ്റി യോഗം തുടരുകയാണ്.പാർട്ടി നടപടി ജില്ലാ സെക്രട്ടറി വിശദീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ എ ഷാനവാസിനെ പാർട്ടി പുറത്താക്കിയിരുന്നു. സമാനകേസിൽ ഇടപെട്ടാൽ കർശന നടപടിയുണ്ടാകുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി നൽകിയ മുന്നറിയിപ്പ് നല്‍കി.