< Back
Kerala

Kerala
ആലപ്പുഴയില്‍ ഭർത്താവിന്‍റെ മർദത്തിനിരയായ യുവതി മരിച്ചു
|13 Dec 2021 9:24 PM IST
പുന്നപ്ര വടക്ക് വെളിയിൽ അന്നമ്മയാണ് മരിച്ചത്
ആലപ്പുഴയിൽ ഭർത്താവിന്‍റെ മർദനത്തിനിരയായ യുവതി മരിച്ചു. പുന്നപ്ര വടക്ക് സ്വദേശിനി മുപ്പത്തിയഞ്ചുകാരിയായ അന്നമ്മയാണ് മരിച്ചത്. ഭർത്താവ് യേശുദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചക്ക് മദ്യപിച്ചെത്തിയ യേശുദാസ് ഭാര്യയെ ക്രൂരമായി മർദിച്ചിരുന്നു. പരിക്കേറ്റ യുവതി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂവെന്നാണ് പൊലീസ് നിലപാട്.