< Back
Kerala
തെരഞ്ഞെടുപ്പ് കാലമായതിനാൽ പ്രത്യേക മേൽനോട്ടം വേണം; വിചിത്ര ഉത്തരവുമായി ആലപ്പുഴ ജില്ലാ ആരോഗ്യവകുപ്പ്
Kerala

'തെരഞ്ഞെടുപ്പ് കാലമായതിനാൽ പ്രത്യേക മേൽനോട്ടം വേണം'; വിചിത്ര ഉത്തരവുമായി ആലപ്പുഴ ജില്ലാ ആരോഗ്യവകുപ്പ്

Web Desk
|
20 Feb 2026 2:47 PM IST

പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ഒപി, കാഷ്വാലിറ്റി, എമർജൻസി കെയർ തുടങ്ങിയ ഇടങ്ങളില്‍ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു

തിരുവനന്തപുരം:തെരഞ്ഞെടുപ്പ് കാലമായതിനാൽ പ്രത്യേക മേൽനോട്ടം വേണമെന്ന വിചിത്ര ഉത്തരവുമായി ആലപ്പുഴ ജില്ലാ ആരോഗ്യവകുപ്പ്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കാൻ മേൽനോട്ടം വേണമെന്ന് ആലപ്പുഴ ഡിഎംഒ പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നു.

പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ഒപി, കാഷ്വാലിറ്റി, എമർജൻസി കെയർ, ഡയഗ്നോസറ്റിക് പോയിന്റുകൾ, ഫാർമസി, മോർച്ചറി എന്നിവടങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കാൻ പ്രത്യേക മേൽനോട്ടം വേണമെന്നും സർക്കുലറിൽ പറയുന്നു.

അതിനിടെ, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ കത്രിക വയറ്റിൽ മറന്നുവെച്ച സംഭവത്തിൽ ഉഷ ജോസഫിനെ ശസ്ത്രക്രിയ ചെയ്തത് ഡോ.ഷാഹിദയെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ.ഹരികുമാർ പറഞ്ഞു. 2021 മെയ് 12നാണ് പുന്നപ്ര സ്വദേശിനിയായ ഉഷാ ജോസഫ് ശസ്ത്രക്രിയ നടത്താനായി ആശുപത്രിയിൽ എത്തിയത്. സർജറിക്ക് ശേഷം പിന്നീട് മറ്റു ചികിത്സക്കായി അവർ വന്നതിനു രേഖകൾ ഇല്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പത്മകുമാർ പറഞ്ഞു.

അഞ്ചല്ല 20 വർഷം കഴിഞ്ഞാലും ഉപകരണങ്ങൾ ശരീരത്തിനുള്ളിൽ കിടന്നാൽ ഒന്നും സംഭവിക്കില്ലെന്ന് ഡോ. ലളിതാംബിക പറഞ്ഞു. ആവശ്യത്തിന് ജീവനക്കാർ മെഡിക്കൽ കോളേജിൽ ഇല്ലെന്നും ലളിതാംബിക പറഞ്ഞു. എന്നാല്‍ ഡോ. ലളിതാംബികയെ തള്ളി ആരോഗ്യമന്ത്രി വീണാജോർജ് രംഗത്തെത്തി.


Similar Posts