< Back
Kerala
ആലപ്പുഴ മാന്നാറിൽ വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തം
Kerala

ആലപ്പുഴ മാന്നാറിൽ വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തം

Web Desk
|
12 May 2022 7:18 AM IST

അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സാണ് സ്ഥലത്തെത്തിയത്. സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാനുള്ള ശ്രമങ്ങളാണ് ഫയർഫോഴ്‌സ് ഇപ്പോൾ നടത്തുന്നത്.

ആലപ്പുഴ: മാന്നാറിൽ വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തം. ഫയർഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. രാവിലെ ആറുമണിയോടെയാണ് തീപിടിത്തമുണ്ടായത്. കടയുടെ പിൻഭാഗത്ത് നിന്നാണ് തീപടർന്നത്. ഇതണയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ കെട്ടിടത്തിന്റെ മൂന്ന് നിലകളിലേക്കും തീപടരുകയായിരുന്നു.

അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സാണ് സ്ഥലത്തെത്തിയത്. സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാനുള്ള ശ്രമങ്ങളാണ് ഫയർഫോഴ്‌സ് ഇപ്പോൾ നടത്തുന്നത്. കെട്ടിടത്തിന്റെ ഗോഡൗണിലേക്ക് തീപടരുന്നത് തടയാനും ശ്രമം നടക്കുന്നുണ്ട്. ഷോർട്ട്‌സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Related Tags :
Similar Posts