< Back
Kerala
ചികിത്സയിലിരിക്കുന്ന രോഗി മരിച്ചെന്ന് തെറ്റായ വിവരം, ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
Kerala

ചികിത്സയിലിരിക്കുന്ന രോഗി മരിച്ചെന്ന് തെറ്റായ വിവരം, ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

Web Desk
|
12 Sept 2021 6:15 PM IST

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചെന്ന്‌ ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്.

രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കളെ അറിയിച്ച ആലപ്പുഴ മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത്‌ സൂപ്രണ്ടിന് നോട്ടീസയച്ചു. സംഭവം വാര്‍ത്തയായതോടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തത്‌.

ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണം. വീഴ്ച സംഭവിക്കാനിടയാക്കിയ സാഹചര്യം വിശദീകരിക്കണമെന്നും കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകിയതിനെ കുറിച്ചും വിശദീകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്‌.

കഴിഞ്ഞ ദിവസമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചെന്ന്‌ ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് അദ്ദേഹം ചികിത്സയിൽ ആണെന്ന് മനസിലാക്കിയത്.

Similar Posts