< Back
Kerala
alappuzha murder case
Kerala

ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു കയ്യബദ്ധമെന്ന് റോസമ്മയുടെ സഹോദരൻ

Web Desk
|
22 April 2024 4:36 PM IST

ആലപ്പുഴ ചെട്ടിനാട് സ്വദേശി റോസമ്മയെ വാക്കുതർക്കത്തിനൊടുവിലാണ് സഹോദരൻ ബെന്നി കൊലപ്പെടുത്തിയത്

ആലപ്പുഴ: ആലപ്പുഴയിൽ ചെട്ടിനാട് സ്വദേശി റോസമ്മയെ സഹോദരൻ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്. കയ്യബദ്ധം പറ്റിയതെന്നാണെന്ന് സഹോദരൻ ബെന്നി പോലീസിനോട് പറഞ്ഞു. പ്രതി നാട്ടുകാരോട് സംഭവം ഏറ്റുപറയുകയായിരുന്നെന്ന് പഞ്ചായത്ത് അംഗം ജാസ്മിൻ മീഡിയവണിനോട് പറഞ്ഞു.

ഹോം നഴ്‌സായി ജോലിചെയ്ത് വരികയായിരുന്ന റോസമ്മ കുറച്ച് നാളുകളായി ജോലിക്ക് പോയിരുന്നില്ല. പകൽ സമയം മുഴുവൻ സഹോദരന്റെ വീട്ടിൽ ചെലവഴിച്ചിരുന്ന ഇവർ രാത്രി മാത്രമാണ് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരിക. അതിനാൽ തന്നെ റോസമ്മ എവിടെയാണ് പോകുന്നതെന്ന് വീട്ടുകാർക്ക് വിവരമുണ്ടായിരുന്നില്ല മകനൊപ്പമായിരുന്നു റോസമ്മയുടെ താമസം.

ഏപ്രിൽ 18 ബുധനാഴ്‌ച മുതലാണ് റോസമ്മയെ കാണാതായത്. മൊബൈൽ ഫോൺ സ്വിച് ഓഫ് ആയതിൽ സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി നൽകാമെന്ന് പറഞ്ഞപ്പോൾ ബെന്നി ആദ്യം സമ്മതിച്ചില്ല. ഒന്നും അറിയാത്ത മട്ടിലായിരുന്നു നടപ്പെന്ന് റോസമ്മയുടെ മകൻ ജോമോൻ പറയുന്നു.

പൊലീസ് പറയുന്നതനുസരിച്ച് ബെന്നിയുടെ വീട്ടിലെത്തിയ റോസമ്മ സ്വർണത്തിന്റെ പേരിൽ സഹോദരനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഒടുവിൽ ബെന്നി ചുറ്റിക കൊണ്ട് റോസമ്മയുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീടിന് സമീപത്ത് തന്നെ കുഴിച്ചുമൂടി. കുറച്ച് ദിവസത്തിന് ശേഷം മുൻ പഞ്ചായത്തംഗം കൂടിയായ ഒരു ബന്ധുവിന്റെ വീട്ടിൽ എത്തിയ ബെന്നി വിവരങ്ങൾ പറയുകയും തന്നെ രക്ഷപെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇവരാണ് പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിശോധനക്കൊടുവിൽ വീടിന്റെ പരിസരത്ത് നിന്ന് റോസമ്മയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെടുക്കുകയും ചെയ്തു. ബെന്നിയെ കസ്റ്റഡിയിലെടുത്തത് തുടർനടപടികൾ ആരംഭിച്ചു.

Similar Posts