< Back
Kerala
രാഷ്ട്രീയ കൊലപാതകം ; പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി
Kerala

രാഷ്ട്രീയ കൊലപാതകം ; പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

Web Desk
|
20 Dec 2021 11:10 AM IST

കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ തുടർകഥയായ സാഹചര്യത്തിലാണ് നോട്ടീസ് നൽകിയത്

കേരളത്തിൽ നടക്കുന്ന രാഷ്ട്രീയകൊലപാതങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ അടിയന്തര നോട്ടീസ് നൽകി. എം.പിമാരായ അടൂർ പ്രകാശ്, കെ.മുരളീധരൻ എന്നിവരാണ് നോട്ടീസ് നൽകിയത്.കഴിഞ്ഞ ദിവസമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ കൊലപാതകങ്ങൾ നടന്നത്. എസ്.ഡി.പി.ഐയുടെയും ബി.ജെ.പിയുടെയും നേതാക്കളാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളുടെ അറസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. എസ്.ഡി.പി.ഐ പ്രവർത്തകന്റെ കൊലപാതകത്തിലെ മുഖ്യരണ്ടുപ്രതികളെ ഇന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. ബി.ജെ.പി പ്രവർത്തകൻ രഞ്ജിത്തിന്റെ കൊലപാതകത്തിലെ 12 പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചിരുന്നു.ആലപ്പുഴയിലെ ഇരട്ടകൊലപാതകം സിബിഐ അടക്കമുള്ള കേന്ദ്രഏജൻസികൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.

Similar Posts