< Back
Kerala
ആലപ്പുഴ രൺജീത്ത് കൊലക്കേസ്: പ്രതികളെ പിടികൂടാനാകാതെ പൊലീസ്
Kerala

ആലപ്പുഴ രൺജീത്ത് കൊലക്കേസ്: പ്രതികളെ പിടികൂടാനാകാതെ പൊലീസ്

Web Desk
|
26 Dec 2021 6:24 AM IST

കർണാടക കേന്ദ്രീകരിച്ച് അന്വേഷണം

ആലപ്പുഴയിൽ ബി.ജെ.പി നേതാവ് രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലചെയ്ത കൊലക്കേസിൽ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. പ്രതികൾ സംസ്ഥാനം വിട്ടുട്ടെന്ന് കഴിഞ്ഞ ദിവസം എഡിജിപി വിജയ്‌സാഖറ പറഞ്ഞിരുന്നു. ഇവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികൾക്കായി കർണാടക കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഷാൻ വധക്കേസിൽ അറസ്റ്റിലായ പ്രതികളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചുപേർ ഉൾപ്പെടെ എട്ടുപേരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഈ പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഷാനെ വധിക്കാനുപയോഗിച്ച ആയുധങ്ങളും ഇന്നലെ ആലപ്പുഴ പുല്ലംകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു.


Similar Posts