ജി സുധാകാരനെ പരിഹസിച്ച് ആലപ്പുഴ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾ
|സംസ്ഥാന പ്രസിഡന്റായി ആലപ്പുഴയിൽ നിന്നുള്ള എം.ശിവപ്രസാദിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പരിഹാസം
ആലപ്പുഴ: ജി സുധാകാരനെ ഉന്നംവെച്ചും പരിഹസിച്ചും ആലപ്പുഴയിലെ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾ. എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം കെ.കെ.അക്ഷയ് ഉൾപ്പെടെയുള്ള നേതാക്കളാണ് സുധാകരനെതിരെ രംഗത്ത് വന്നത്.
ആലപ്പുഴയിൽ നിന്ന് തനിക്ക് ശേഷം ആരും വേണ്ടെന്ന് പറഞ്ഞ നേതാവിന് മറുപടിയാണ് പുതിയ എസ്എഫ് ഐ പ്രഡിഡന്റ് സ്ഥാനമെന്ന് നേതാക്കൾ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. എസ്എഫ്ഐയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ആലപ്പുഴയിൽ നിന്ന് ആദ്യമെത്തുന്ന നേതാവ് സുധാകരനല്ലെന്നും നേതാക്കൾ പറഞ്ഞു.സംസ്ഥാന പ്രസിഡന്റായി ആലപ്പുഴയിൽ നിന്നുള്ള എം.ശിവപ്രസാദിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പരിഹാസം.
സുധാകരന്റെ കാലത്ത് മറ്റുള്ളവർക്ക് പരിഗണനനൽകിയില്ലെന്നാണു എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളുടെ ആക്ഷേപം. തനിക്ക് ശേഷം ആരും വേണ്ട എന്ന് മർക്കട മുഷ്ടി ചുരുട്ടിയ നേതാവിന് മുന്നിൽ ശിവപ്രസാദിന്റെ സ്ഥാനം സമർപ്പിക്കുന്നു എന്നാണ് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം അക്ഷയ്ടെ പോസ്റ്റ്. സമാന രീതിയിലെ പരിഹാസം ചൊരിഞ്ഞാണ് ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ജെയിംസ് സാമൂവൽ അടക്കമുള്ളവർ പോസ്റ്റിട്ടിരിക്കുന്നത്.
WATCH VIDEO REPORT: