< Back
Kerala
ആലപ്പുഴ ഷാന്‍ വധം; രണ്ട് പ്രതികള്‍ റിമാന്‍ഡില്‍
Kerala

ആലപ്പുഴ ഷാന്‍ വധം; രണ്ട് പ്രതികള്‍ റിമാന്‍ഡില്‍

Web Desk
|
20 Dec 2021 6:46 PM IST

ഇന്ന് അറസ്റ്റിലായ രാജേന്ദ്ര പ്രസാദ്, രതീഷ് എന്നിവരാണ് റിമാന്‍ഡിലായത്.

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഇന്ന് അറസ്റ്റിലായ രാജേന്ദ്ര പ്രസാദ്, രതീഷ് എന്നിവരാണ് റിമാന്‍ഡിലായത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഇരുവരും. പത്തു പ്രതികളാണ് കേസില്‍ ആകെയുള്ളത്.

ആർ.എസ്.എസ് ആലപ്പുഴ ജില്ലാ കാര്യാലയത്തിൽ നിന്ന് ഇന്നലെയാണ് രാജേന്ദ്ര പ്രസാദിനെയും രതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല ആസൂത്രണം ചെയ്തത് താനാണെന്ന് രാജേന്ദ്ര പ്രസാദ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. കൊലയാളി സംഘത്തിനെ ഏകോപിപ്പിച്ചതും, വാഹനം ഏർപ്പാടാക്കിയതും ഇയാളാണ്.

കൊച്ചുകുട്ടൻ എന്ന വെണ്മണി സ്വദേശി രതീഷാണ് വാഹനം സംഘത്തിനെത്തിച്ചു നൽകിയത്. കൊലക്ക് മുമ്പ് ഷാനെ ഇടിച്ചുവീഴ്‌ത്തിയ കാർ കാണിച്ചുകുളങ്ങരയിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫോറൻസിക് വിദഗ്ധർ കാർ പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചു.

ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് 12 പേരാണെന്നാണ് നിഗമനം. പ്രതികൾക്കായി അന്വേഷണം ഊർജിമാക്കി. രണ്ടുപാർട്ടികളുടെയും സംസ്ഥാന നേതാക്കൾ കൊല്ലപ്പെട്ടതിൽ ഉന്നത ഗൂഢാലോചന പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനായി കലക്ടർ വിളിച്ച സർവകക്ഷി യോഗം നാളെ വൈകിട്ട് നാലിന് നടക്കും.

Related Tags :
Similar Posts