< Back
Kerala

Kerala
ആലപ്പുഴയിൽ മതിൽ ഇടിഞ്ഞു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം
|26 Jun 2024 11:25 PM IST
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളിൽ പോകുമ്പോഴായിരുന്നു അപകടം
ആലപ്പുഴ: ആലപ്പുഴ ആറാട്ടുവഴിയിൽ അയൽവാസിയുടെ മതിൽ ദേഹത്തേക്ക് ഇടിഞ്ഞു വീണ് വിദ്യാർഥി മരിച്ചു. അന്തോക്ക് പറമ്പിൽ അലിയുടെയും ഹസീനയുടെയും മകൻ അൽ ഫയാസാണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളിൽ പോകുമ്പോഴായിരുന്നു അപകടം..
ഇന്ന് വൈകിട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. മതിൽ അപകടാവസ്ഥയിലാണെന്ന് നേരത്തേ തന്നെ പരാതിയുയർന്നിരുന്നു എന്നാണ് വിവരം. കുട്ടി മതിലിനടുത്ത് കൂടി വരുന്നതിനിടെ പൊടുന്നനെ ഇടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഫയാസ്. നാളെ സ്‌കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷമായിരിക്കും ഖബറടക്കം.