< Back
Kerala

Kerala
ആലപ്പുഴയിൽ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് മരണം
|8 Sept 2023 9:16 PM IST
തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ട പന്തൽ പൊളിക്കുന്നതിനിടെ ആയിരുന്നു അപകടം
ആലപ്പുഴ: ആലപ്പുഴ കണിച്ചിക്കുളങ്ങരയിൽ വിവാഹ ചടങ്ങിന് ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേർ മരിച്ചു. മരിച്ച മൂന്നുപേരും അതിഥി തൊഴിലാളികളാണ്. പന്തൽ പൊളിക്കാനായി ഉപയോഗിച്ച കമ്പി വെെദ്യുതി ലൈനിൽ തട്ടിയാണ് അപകടം. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ബീഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്ക് പരിക്കേറ്റു. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ട പന്തൽ പൊളിക്കുന്നതിനിടെ ആയിരുന്നു അപകടം.