< Back
Kerala

Kerala
തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് നേരെ മദ്യപ സംഘത്തിന്‍റെ ആക്രമണം
|4 Jan 2022 1:39 PM IST
പരിക്കേറ്റ താമരിയും മരുമകളും ചികിത്സ തേടി
തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് നേരെ മദ്യപ സംഘത്തിന്‍റെ ആക്രമണം. ധനുവച്ചപുരം സ്വദേശി താമരിയെയാണ് ആക്രമിച്ചത്. വീടിന് സമീപം മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം. പരിക്കേറ്റ താമരിയും മരുമകളും ചികിത്സ തേടി.
പാലക്കാട് കാഞ്ഞിരപ്പുഴ ഹോളി ഫാമിലി സ്കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണമുണ്ടായി. സ്കൂളിന് മുന്നിലെ ശിൽപങ്ങൾ തകർത്തു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. വിശുദ്ധ മറിയം ത്രേസ്യയുടെ ചിത്രവും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.