< Back
Kerala
ponnani arrest
Kerala

കാറിൽ സഞ്ചരിച്ച അധ്യാപക ദമ്പതികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം: രണ്ടുപേർ അറസ്റ്റിൽ

Web Desk
|
23 Feb 2024 11:01 PM IST

ബൈക്കില്‍ കാര്‍ ഉരസിയെന്ന് പറഞ്ഞുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്

മലപ്പുറം: പൊന്നാനിയിൽ കാറില്‍ സഞ്ചരിച്ചിരുന്ന അധ്യാപക ദമ്പതികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ബൈക്കില്‍ കാര്‍ ഉരസിയെന്ന് പറഞ്ഞുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്. അക്രമണത്തിൽ വേങ്ങര സ്വദേശി നൗഫലിനും കുടുംബത്തിനുമാണ് പരിക്കേറ്റത്. രണ്ടുപേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. ഈശ്വരമംഗലം സ്വദേശികളായ ബിനേഷ് , അനീഷ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി 10.45ന് നരിപ്പറമ്പ് ജംങ്ങ്ഷനില്‍ വെച്ചാണ് സംഭവം. ആലുവയില്‍ നിന്ന് വേങ്ങരയിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്നു കുസാറ്റിലെ പ്രൊഫസര്‍മാരായ ദമ്പതികള്‍ക്ക് നേരെയാണ് മര്‍ദ്ദനമുണ്ടായത്.

യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഉരസിയെന്ന് പറഞ്ഞുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ത്ത് ഡ്രൈവര്‍ സീറ്റിലിരുന്ന നൗഫലിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ നൗഫലിന്റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. ഭാര്യ ഷബര്‍ ബാനുവും രണ്ട് മക്കളും കാറില്‍ ഉണ്ടായിരുന്നു.

വഴിയെ വന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതികളെ പിടിച്ചുനിര്‍ത്തി പൊലീസിൽ വിവരമറിയിച്ചു. തുടര്‍ന്ന് പൊന്നാനി പൊലീസെത്തി ബിനേഷ് , അനീഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.



Related Tags :
Similar Posts