< Back
Kerala
Tirur, Alfam,food safety,artificial colour,food safety department,അല്‍ഫാം,ഭക്ഷ്യ സുരക്ഷാ വകുപ്പ്,കൃത്രിമ നിറം ചേര്‍ത്ത അല്‍ഫാം
Kerala

നിരോധിത കൃത്രിമ നിറം ചേർത്ത് അൽഫാം വിൽപ്പന: തിരൂരിൽ രണ്ട് കടകൾ അടപ്പിച്ചു, 30 കിലോ കോഴിയിറച്ചി നശിപ്പിച്ചു

Web Desk
|
24 May 2024 10:19 AM IST

വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണം പാകം ചെയ്ത ആറ് കടകൾക്ക് പിഴ

മലപ്പുറം: തിരൂരിൽ നിരോധിത കൃത്രിമ നിറം ചേർത്ത് അൽഫാം വിൽപ്പന നടത്തിയ രണ്ട് കടകൾ അടപ്പിച്ചു. 30 കിലോയോളം കോഴിയിറച്ചി പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാവകുപ്പിന്റേതാണ് നടപടി. തിരൂർ പുല്ലൂരിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ് രണ്ട് കടകൾക്ക് അടപ്പിച്ചത്.

വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണം പാകം ചെയ്ത ആറ് കടകൾക്ക് പിഴയും നാല് കടകൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.



Similar Posts