< Back
Kerala
അഖിലേന്ത്യാ പണിമുടക്ക്; ഡയസ്‌നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി
Kerala

അഖിലേന്ത്യാ പണിമുടക്ക്; ഡയസ്‌നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി

Web Desk
|
8 July 2025 8:58 PM IST

കെഎസ്ആർടിസി എല്ലാ സർവീസും നടത്തുമെന്ന് ഗതാഗത മന്ത്രി നേരത്തെ പറഞ്ഞിരുന്നു

തിരുവനന്തപുരം: നാളെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയിൽ ഡയസ്‌നോൺ പ്രഖ്യാപിച്ചു. ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അന്നത്തെ വേതനം ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണ പോലെ എല്ലാ സർവീസുകളും നടത്തണമെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് പറഞ്ഞു.

കെഎസ്ആർടിസി എല്ലാ സർവീസും നടത്തുമെന്ന് ഗതാഗത മന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇത് പിന്തള്ളി യൂണിയനുകൾ രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് നിർദേശം ഉത്തരവായി ഇറങ്ങിയത്.

watch video:

Similar Posts