< Back
Kerala

Kerala
'ഇന്ത്യയിലാകെയുള്ള തരംഗം കേരളത്തിലും തൃശൂരിലും ഉണ്ടാകും'; സുരേഷ് ഗോപി
|8 Feb 2024 9:29 PM IST
നേരത്തെയുള്ള പ്രചാരണം ബിജെപിക്ക് ഗുണം ചെയ്യുമെന്നും പ്രതിസന്ധികള്‍ ഇനിയും ഏറെ തരണം ചെയ്യാനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു
തൃശൂർ: ബി.ജെ.പിക്ക് ഇന്ത്യയിൽ ആകെയുള്ള വിശ്വാസം കേരളത്തിലും പ്രതിഫലിക്കുമെന്നും കേരളത്തിനും അതിൻറെ നേട്ടമുണ്ടാകുമെന്നും ബി.ജെ.പി നേതാവ് സുരേഷ് ഗോപി.
നേരത്തെ കൂട്ടിയുള്ള പ്രചാരണം ബിജെപിക്ക് ഗുണം ചെയ്യുമെന്നും പ്രതിസന്ധികള്‍ ഇനിയും ഏറെ തരണം ചെയ്യാനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകണമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് അധികം കാത്തിരിക്കേണ്ടി വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.


