< Back
Kerala

Kerala
മലപ്പുറത്ത് സമീപകാലത്തെടുത്ത എല്ലാ കേസുകളും പുനരന്വേഷിക്കണം: കുഞ്ഞാലിക്കുട്ടി
|22 Sept 2024 1:47 PM IST
സമീപകാലത്ത് ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകൾ ദുരൂഹമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം: മലപ്പുറത്ത് സമീപകാലത്തെടുത്ത എല്ലാ കേസുകളും പുനരന്വേഷിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കേസുകൾ ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണിന്റെ യൂണിഫോമിട്ട അധോലോകം എന്ന വാർത്താ പരമ്പരയോടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ആരെ വേണമെങ്കിലും പിടിച്ച് മയക്കുമരുന്ന് കച്ചവടക്കാരാക്കി തല്ലിക്കൊല്ലുക, ആർക്കെതിരെയും കേസെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് നടന്നത്. അത് ചെറിയ കാര്യമല്ല. ബ്രിട്ടീഷുകാരുടെ കാലത്തും നടന്നത് ഇതൊക്കെ തന്നെയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.