< Back
Kerala
എല്ലാ തീവ്രവാദ സംഘടനകളും എതിർക്കപ്പെടേണ്ടത്: സമസ്ത
Kerala

എല്ലാ തീവ്രവാദ സംഘടനകളും എതിർക്കപ്പെടേണ്ടത്: സമസ്ത

Web Desk
|
28 Sept 2022 10:46 PM IST

തീവ്രവാദ നിലപാടുകള്‍ രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

തീവ്രവാദ നിലപാടുകള്‍ രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. എല്ലാ തീവ്രവാദ സംഘടനകളും എതിര്‍ക്കപ്പെടേണ്ടതാണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തിലാണ് സമസ്തയുടെ പ്രതികരണം.

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ തീവ്രവാദത്തെയും വര്‍ഗീയതയെയും രാജ്യസുരക്ഷയ്ക്കു നേരെയുള്ള അക്രമങ്ങളെയും ഇന്നേവരെ പ്രതിരോധിച്ചുനിന്ന മതസംഘടനയാണ്. തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ രാജ്യത്തെ ജനങ്ങളും സര്‍ക്കാരുകളും മുന്നോട്ടുവരണം. രാജ്യത്തിന്‍റെ അഖണ്ഡതയെ കാത്തുസൂക്ഷിക്കാനും എല്ലാ മതങ്ങളോടുമുള്ള സൗഹാര്‍ദവും മനുഷ്യസ്‌നേഹവും നിലനിര്‍ത്താനും പൗരന്മാരും ഭരകൂടവും പ്രത്യേകം ശ്രദ്ധിക്കണമെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യവും മതേതരത്വവും മതസൗഹാര്‍ദവും സംരക്ഷിക്കപ്പെടണമെന്നതാണ് സമസ്തയുടെ എക്കാലത്തെയും നിലപാടെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

Similar Posts