< Back
Kerala
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ എല്ലാ നേതാക്കളും ആഹ്വാനം ചെയ്യും, എത്ര പേർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് നോക്കട്ടെ: ഷാഫി പറമ്പിൽ
Kerala

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ എല്ലാ നേതാക്കളും ആഹ്വാനം ചെയ്യും, എത്ര പേർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് നോക്കട്ടെ: ഷാഫി പറമ്പിൽ

Web Desk
|
19 July 2022 3:45 PM IST

'''മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊലീസ് അടിമപ്പണി ചെയ്യുന്നു''

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനെതിരെ വധശ്രമക്കുറ്റവും ഗൂഢാലോചനയും ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ നാളെ മുതൽ എല്ലാ നേതാക്കളും ആഹ്വാനം ചെയ്യുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. എത്ര പേർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് നോക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നൊക്കെ പറയുന്നത് എന്തിനാണ്. ഇപി ജയരാജനാണ് വധിക്കാൻ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പൊലീസ് അടിമപ്പണി ചെയ്യുന്നു. മിണ്ടാതാക്കാൻ ശ്രമിക്കണ്ട. തൽക്കാലം അതിന് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

10.50ന് ശബരീനാഥിനെ അറസ്റ്റ് ചെയ്‌തെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഗൂഢാലോചനക്ക് പൊലീസിനെതിരെ അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ കൽപ്പന പ്രകാരമാണ് പൊലീസ് പ്രവർത്തിക്കുന്നത്. അല്ലാതെ നിയമാനുസൃതമല്ല. അതിനെ കോടതിയിലും ജനങ്ങളുടെ മുന്നിലും തുറന്ന്കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Posts