< Back
Kerala
ഇ.പി ജയരാജനെതിരായ ആരോപണം: സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം
Kerala

ഇ.പി ജയരാജനെതിരായ ആരോപണം: സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം

Web Desk
|
26 Dec 2022 12:05 PM IST

അതിനിടെ വൈദേകം റിസോർട്ടിനെതിരെ നടക്കുന്നത് ദുഷ്പ്രചരണമെന്ന് സി.ഇ.ഒ തോമസ് ജോസഫ് പറഞ്ഞു

തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ ആരോപണത്തിൽ അന്വേഷണ കമ്മിറ്റി വേണമോയെന്ന് സി.പി.എം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് കേന്ദ്ര നേതൃത്വം. തെറ്റ് തിരുത്തൽ രേഖയിൽ വിട്ടുവീഴ്ച വേണ്ടെന്നും സി.പി.എം കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്തെ അറിയിച്ചു.

അതിനിടെ വൈദേകം റിസോർട്ടിനെതിരെ നടക്കുന്നത് ദുഷ്പ്രചരണമെന്ന് സി.ഇ.ഒ തോമസ് ജോസഫ് പറഞ്ഞു. താൻ അവധിയിൽ പോയ സമയം നോക്കിയാണ് പി. ജയരാജൻ ആരോപണം ഉന്നയിച്ചത്. വൈദേകം റിസോർട്ടിൽ ഇ.പിയുടെ ഭാര്യക്കും മകനും ഒരു കോടിയുടെ നിക്ഷേപം പോലുമില്ല.

രണ്ടുപേരും 2014 ന് ശേഷം നിക്ഷേപം നടത്തിയിട്ടില്ല. ഇ.പി ജയരാജന് കമ്പനിയുമായി ഒരു ബന്ധവുമില്ല. കമ്പനി രൂപീകരണത്തിൽ ജെയ്സണിന്റെ പങ്കിനെ കുറിച്ച് അറിയില്ലെന്നും സി.ഇ.ഒ തോമസ് ജോസഫ് പറഞ്ഞു.

Similar Posts