< Back
Kerala
ജി സുധാകരനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു, പിന്‍വലിച്ചിട്ടില്ല; പരാതിക്കാരി
Kerala

ജി സുധാകരനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു, പിന്‍വലിച്ചിട്ടില്ല; പരാതിക്കാരി

Web Desk
|
17 April 2021 11:45 AM IST

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും പരാതി നല്‍കിയ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയെ അറിയുക പോലുമില്ലെന്നും മന്ത്രി ജി സുധാകരന് പറഞ്ഞു

മന്ത്രി ജി സുധാകരനെതിരായ പരാതി പിന്‍വലിച്ചിട്ടില്ലെന്ന് പരാതിക്കാരി. മന്ത്രിയുടെ മുന്‍ പേഴ്സനല്‍ സ്റ്റാഫ് അംഗത്തിന്‍റെ ഭാര്യയാണ് പരാതി നല്‍കിയത്. പരാതി പിന്‍വലിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും പരാതിക്കാരി പറഞ്ഞു.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും പരാതി നല്‍കിയ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയെ തനിക്ക് അറിയുക പോലുമില്ലെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. താന്‍ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. തനിക്കെതിരെ ഉള്ള പരാതിക്ക് പിന്നിൽ ഒരു സംഘമാണ്. പല പാർട്ടിക്കുള്ളിൽ ഉള്ളവരും ഈ ഗ്യാങ്ങിലുണ്ട്. സിപിഎമ്മിന് ഉള്ളിലുള്ളവര്‍ ഇതിലുണ്ടോയെന്ന് പരിശോധിക്കുമെന്നും അത്തരത്തില്‍ ആരെങ്കിലും പാര്‍ട്ടിയിലുണ്ടെങ്കില്‍ അവരെ വെച്ചുപൊറുപ്പിക്കില്ലെന്ന ജില്ലാ സെക്രട്ടറി പറഞ്ഞു. സംശുദ്ധ രാഷ്ട്രീയത്തെ തകർക്കാനുള്ള ശ്രമമാണ് തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിലെന്നും താന്‍ യഥാര്‍ഥ കമ്യൂണിസ്റ്റാണെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ജി സുധാകരന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്.

Related Tags :
Similar Posts