< Back
Kerala

Kerala
'പണം തിരികെ നൽകിയില്ലെങ്കിൽ പാർട്ടി ഓഫീസിൽ ജീവനൊടുക്കേണ്ടി വരും'; ബ്രഹ്മഗിരി സൊസൈറ്റിയിൽ സാമ്പത്തിക ക്രമക്കേട് ആരോപണം
|1 Oct 2025 2:42 PM IST
സൊസൈറ്റിയുടെ പേരിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധം
വയനാട്: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ സാമ്പത്തിക ക്രമക്കേട് നടത്തതിയെന്നാരോപിച്ച് കോൺഗ്രസിന്റെ പ്രതിഷേധം. നിക്ഷേപകർക്ക് പണം നൽകണമെന്നാണ് ആവശ്യം. സൊസൈറ്റിയുടെ പേരിൽ കോടികൾ തട്ടിയെന്നാണ് ആരോപണം.
അതേസമയം, പണം തിരികെ നൽകിയില്ലെങ്കിൽ പാർട്ടി ഓഫീസിൽ ജീവനൊടുക്കേണ്ടിവരുമെന്ന് ബ്രഹ്മഗിരി സൊസൈറ്റിയിലെ മുൻ ജീവനക്കാരൻ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകി. നിരവധി തവണ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് മുൻ ജീവനക്കാരൻ നൗഷാദ് മീഡിയവണിനോട് പറഞ്ഞു.