< Back
Kerala

Kerala
വാഹനം ബൈക്കിൽ തട്ടിയെന്ന് ആരോപണം; വടകരയിൽ യുവാവിന് ആൾക്കൂട്ട മർദനം
|30 Dec 2025 8:17 PM IST
യുവാവിന് തലക്കും കൈക്കും പരിക്കേറ്റു
കോഴിക്കോട്: കോഴിക്കോട് വടകര തിരുവള്ളൂരിൽ ആൾക്കൂട്ട മർദനമെന്ന് പരാതി. യുവാവിന് തലക്കും കൈക്കും പരിക്കേറ്റു. വാഹനം ബൈക്കിൽ തട്ടിയെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തടഞ്ഞുവെച്ച് മർദിച്ചതായാണ് പരാതി.
നിരവധി തവണ ക്ഷമാപണം നടത്തിയിട്ടും വാഹനം ശരിയാക്കിത്തരാമെന്ന് കേണപേക്ഷിച്ചിട്ടും മർദനം തുടർന്നു എന്നാണ് പരാതി. അക്രമത്തിനിരയായ വ്യക്തി മാനസിക പ്രയാസമുള്ളയാളാണെന്ന് പ്രദേശവാസികൾ പറഞ്ഞു.