< Back
Kerala

Kerala
കെ. സുധാകരനെ അധിക്ഷേപിച്ചെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി
|10 April 2023 12:26 PM IST
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരൻ ഡി.ജി.പിക്ക് പരാതി നൽകിയത്.
കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ പൊലീസ് ഉദ്യോഗസ്ഥൻ അധിക്ഷേപിച്ചതായി പരാതി. കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ചിലെ എ.എസ്.ഐ ശശിധരനെതിരെയാണ് പരാതി. സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ഡി.ജി.പിക്കാണ് സുധാകരൻ പരാതി നൽകിയത്.
അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തിന്റെ സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് പദവി ലഭിച്ചില്ലായിരുന്നെങ്കിൽ സുധാകരൻ ബി.ജെ.പിയിൽ പോകുമായിരുന്നു എന്ന് സൂചിപ്പിക്കുന്നതായണ് പൊലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റ്. ഇത് അപകീർത്തികരമാണെന്നും സർക്കാർ ജീവനക്കാർ രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സുധാകരൻ പരാതി നൽകിയത്.