< Back
Kerala

Kerala
എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം
|2 July 2025 9:39 PM IST
പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്. പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കോട്ടയം വൈക്കം സ്വദേശി ഷമീനയ്ക്കാണ് ദുരവസ്ഥയുണ്ടായത്. കടുത്ത വേദനയെ തുടർന്ന് സ്‌കാൻ ചെയ്തപ്പോഴാണ് ചികിത്സാ പിഴവ് കണ്ടെത്തിയത്. നിയമനടപടി സ്വീകരിക്കുമെന്ന് ഭർത്താവ് താജുദ്ദീൻ മീഡിയവണിനോട് പറഞ്ഞു. 2024 സെപ്റ്റംബറിലാണ് ഷമീന പ്രസവശസ്ത്രക്രിയയ്ക്ക് വിധേയയായത്.
watch video: