< Back
Kerala

Kerala
തൃശൂരിൽ ശോഭായാത്രയ്ക്കിടയിലേക്ക് കാറോടിച്ചു കയറ്റിയെന്ന് ആരോപണം; യുവാവിന്റെ കാർ തല്ലി തകർത്തതായി പരാതി
|14 Sept 2025 7:37 PM IST
പഴഞ്ഞി സ്വദേശി ശരത്തിന്റെ കാറാണ് തല്ലി തകർത്തത്
തൃശൂർ: കുന്നംകുളം പഴഞ്ഞിയിൽ ശോഭായാത്രയ്ക്കിടയിലേക്ക് കാറോടിച്ചു കയറ്റി എന്നാരോപിച്ച് കാർ തല്ലിതകർത്തതായി പരാതി. പഴഞ്ഞി ജെറുസലേം സ്വദേശി ശരത്ത് ഓടിച്ചിരുന്ന കാറാണ് ബൈക്കിലെത്തിയ സംഘം അടിച്ചുതകർത്തത്.
ശോഭായാത്രക്കിടയിൽ ഗതാഗത നിയന്ത്രിച്ചവർ നൽകുന്ന നിർദേശത്തെ തുടർന്ന് ശരത് കാർ മുന്നോട്ട് എടുത്തതാണ് പ്രകോപനത്തിന് കാരണം. കാർ മുന്നോട്ട് പോയതിൽ പ്രകോപിതരായ ചിലർ പിന്തുടർന്നെത്തി വാഹനം അടിച്ചു തകർക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരോട് പരാതി പറയാൻ ചെന്നെങ്കിലും സംഘം വീണ്ടും ശരത്തിനെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.