< Back
Kerala

Kerala
മാസപ്പടി വിവാദം; ഹരജിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് ഗിരീഷ് ബാബുവിന്റെ കുടുംബം
|11 Oct 2023 11:20 AM IST
അഭിഭാഷകൻ കുടുംബത്തിന്റെ അഭിപ്രായം ഹൈക്കോടതിയെ അറിയിച്ചു. ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് ഹരജിക്കാരന്റെ കുടുംബം. അഭിഭാഷകൻ കുടുംബത്തിന്റെ അഭിപ്രായം ഹൈക്കോടതിയെ അറിയിച്ചു. ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
ആദായ നികുതി സെറ്റില്‍മെന്റ് രേഖയില്‍ പണം കൈപ്പറ്റിയ രാഷ്ടീയക്കാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയില്‍ ഹരജി നല്‍കിയത്. കഴിഞ്ഞ മാസമാണ് ഗിരീഷ് ബാബു മരിച്ചത്. ഇതിനു പിന്നാലെയാണ് ഹരജിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് കുടുംബം അറിയിച്ചത്.